veliyam-sakha
വെളിയം ശാഖയിലെ 37-ാമത് പ്രതിഷ്ഠാവാർഷികം കൊട്ടാരക്കര യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം: എസ്.എൻ.ഡി.പി യോഗം 838ാം നമ്പർ വെളിയം ശാഖയിലെ 37-ാമത് പ്രതിഷ്ഠാ വാർഷികാഘോഷം കൊട്ടാരക്കര യൂണിയൻ സെക്രട്ടറി

ജി.വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ആർ. ദിവാകരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സ്വാമി ബോധിതീർത്ഥ അനുഗ്രഹ പ്രഭാഷണവും പ്രതിഭകൾക്കുള്ള അവാർഡ് ദാനവും നിർവഹിച്ചു. യോഗം ഡയറക്ടർ അഡ്വ.രവീന്ദ്രൻ, വി.എസ്. ബൈജു, ശശിലേഖ മോഹൻ എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി ജി. രാജേന്ദ്രൻ സ്വാഗതവും പെൻഗുരുദാസ് നന്ദിയും പറഞ്ഞു. തുടർന്ന് നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും അരങ്ങേറി.