ശാസ്‌താംകോട്ട: സംസ്ഥാന ബഡ്ജറ്റിൽ കുന്നത്തൂർ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി 564 കോടി രൂപ അനുവദിച്ചു. ശാസ്താംകോട്ട താലൂക്ക് ആശുപത്രി വികസനം, ശൂരനാട്- പോരുവഴി പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതി, ഫയർ സ്റ്റേഷന് പുതിയ ആസ്ഥാന മന്ദിരം തുടങ്ങിയവയാണ് പ്രധാന പദ്ധതികളെന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ അറിയിച്ചു.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി 75 കോടി രൂപയും കുന്നത്തൂർ - പോരുവഴി -ശൂരനാട് വടക്ക് കുടിവെള്ള പദ്ധതി 200 കോടിയും കിഴക്കേ കല്ലട - മൺറോതുരുത്ത് കുടിവെള്ള പദ്ധതിക്കായി 150 കോടിയും അനുവദിച്ചു.
മറ്റ് പ്രഖ്യാപനങ്ങൾ.................
ശൂരനാട് വടക്ക് കാർഷികോൽപ്പന്ന സംസ്‌കരണ ശീതീകരണ കേന്ദ്രം 15 കോടി
പള്ളിക്കലാറിന് കുറുകെ പാലവും റഗുലേറ്ററും സ്ഥാപിക്കാൻ 5 കോടി
ഫയർസ്റ്റേഷൻ കെട്ടിട നിർമ്മാണം 10 കോടി
കല്ലട ജലോത്സവം സ്ഥിരം പവലിയൻ 3 കോടി
നെടുമ്പുറം - കാട്ടൂർ റോഡ് 15 കോടി
ചേരിയിൽ കടവ് - മാർതാണ്ഡം റോഡ് 15 കോടി
ഒസ്‌താംമുക്ക് - പറക്കോട്ട് മൂല റോഡ് 5 കോടി
ശൂരനാട് വടക്ക് കാഞ്ഞിരംകടവ് പാലം 5 കോടി
കാക്കാട്ട് കടവ് പാലവും അപ്രോച്ച് റോഡും 10 കോടി
കാരാളിമുക്ക് - റെയിൽവേ സ്റ്റേഷൻ - കുറ്റിയിൽമുക്ക് - കിഴക്കിടത്ത് മുക്ക് റോഡ് 10 കോടി
വി.കെ.എസ് ജംഗ്ഷൻ- കടപ്പാക്കുഴി- ഉള്ളുരുപ്പ്- മലയാറ്റൂർമുക്ക് - വിളന്തറ- ആദിക്കാട് റോഡ് 20 കോടി
വെട്ടിയിൽമുക്ക് - കണ്ണങ്കാട്ട്കടവ് - മുട്ടത്ത്കടവ് റോഡ് 6 കോടി
കക്കാക്കുന്ന് - പനപ്പെട്ടി റോഡ് 20 കോടി