കൊല്ലം: സംസ്ഥാന ബഡ്ജറ്റിൽ ഇരവിപുരം മണ്ഡലത്തിന് മികച്ച പരിഗണന ലഭിച്ചതായി എം. നൗഷാദ് എം.എൽ.എ അറിയിച്ചു. ആകെ 146 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിന് അനുവദിച്ചിട്ടുള്ളത്. കൊല്ലം ബീച്ച് മുതൽ മുക്കം പൊഴി വരെ കടൽഭിത്തി കെട്ടാനും നിലവിലുള്ള കടൽഭിത്തി ശക്തിപ്പെടുത്താനും 30 കോടി രൂപയും മണ്ഡലത്തിലെ സുനാമി ഫ്ളാറ്റുകളിൽ കുടിവെള്ള പദ്ധതികളും സിവറേജ് പ്ലാന്റുകളും സ്ഥാപിക്കാൻ 30 കോടി രൂപയും വകയിരുത്തി.
ഇരവിപുരം പാലവും മുണ്ടയ്ക്കൽ പാലവും കച്ചിക്കടവ് പാലവും പുനർനിർമ്മിക്കാൻ യഥാക്രമം 20 കോടിയും 10 കോടിയും 30 കോടിയും വകയിരുത്തി. താന്നിയിൽ ടൂറിസം പദ്ധതി സ്ഥാപിക്കാൻ 10 കോടി രൂപ അനുവദിച്ചു. കിളികൊല്ലൂർ ആറ് ആഴം കൂട്ടി സഞ്ചാര യോഗ്യമാക്കാനും സംരക്ഷണ ഭിത്തി കെട്ടാനും 10 കോടി രൂപയും വകയിരുത്തിയത് മികച്ച നേട്ടമാണെന്നും എം.എൽ.എ പറഞ്ഞു.
ബഡ്ജറ്റിൽ അനുവദിച്ച പദ്ധതികൾ
1. ചെമ്മാൻമുക്ക് - ഡീസന്റ്മുക്ക് - കെ.എസ്.ടി.പി റോഡ് സൗന്ദര്യവത്കരണം - 5 കോടി
2. വടക്കേവിള രണ്ടാം നമ്പർ - പഞ്ചായത്തുവിള ബൈപാസ് റോഡ് - 2 കോടി
3. മുണ്ടയ്ക്കൽ കച്ചിക്കടവ് പാലം നിർമ്മാണം (സ്ഥലമെടുപ്പ് ഉൾപ്പെടെ) - 30 കോടി
4. കിളികൊല്ലൂർ ആറ് വീതികൂട്ടി സഞ്ചാരയോഗ്യമാക്കലും സംരക്ഷണ ഭിത്തി നിർമ്മാണവും - 10 കോടി
5. പാലത്തറ പി.എച്ച്.സിക്ക് പുതിയ കെട്ടിടം, ആശുപത്രി ഉപകരണങ്ങൾ - 10 കോടി
6. മയ്യനാട് ആലുമൂട് - തെക്കേമുക്ക് റോഡ് - 1.5 കോടി
7. കൊല്ലം ബീച്ച് മുതൽ മുക്കം പൊഴി വരെ കടൽഭിത്തി നിർമ്മാണവും ശക്തിപ്പെടുത്തലും - 30 കോടി
8. പഴയാറ്റിൻകുഴി സംഘം മുക്ക് - കൈത്തറി പാലത്തറ വാറഴികം റോഡ് - 4 കോടി
9. ഇരവിപുരം പാലം വീതി കൂട്ടി പുനർനിർമ്മാണം, അപ്രോച്ച് റോഡ് നിർമ്മാണം - 20 കോടി
10. മയ്യനാട് ആലുംമൂട് - വാഴപ്പള്ളി റോഡ് - 2 കോടി
11. കൊച്ചുപിലാംമൂട് - എച്ച് ആൻഡ് സി - പുളിമൂട് കോട്ടാമല - ചായക്കടമുക്ക് റോഡ് - 3 കോടി
12. മുണ്ടയ്ക്കൽ പാലം പുനർനിർമ്മാണം സ്ഥലമെടുപ്പ് ഉൾപ്പെടെ - 10 കോടി
13. കൊല്ലം കോർപ്പറേഷനിലെയും മയ്യനാട് പഞ്ചായത്തിലെയും വിവിധ സുനാമി പുനരധിവാസ ഫ്ളാറ്റുകളിൽ കുടിവെള്ള പദ്ധതികളും സിവറേജ് പ്ലാന്റുകൾ സ്ഥാപിക്കലും - 30 കോടി
14. കൊട്ടിയം ന്യൂ രാജസ്ഥാൻ - പറക്കുളം ഏലാ റോഡ് - 1.5 കോടി
15. മയ്യനാട് താന്നി ടൂറിസം പദ്ധതി - 10 കോടി
16. ഇരവിപുരം ത്രിവേണി ഈച്ചപ്പള്ളി തോടിന് സംരക്ഷണ ഭിത്തി നിർമ്മാണവും കവറിംഗ് സ്ളാബ് സ്ഥാപിക്കലും - 4 കോടി