kunnathur
കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച മദ്യ വിമുക്തി പ്രതിജ്ഞ പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് ചൊല്ലി കൊടുക്കുന്നു

കുന്നത്തൂർ: കുന്നത്തൂർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും എക്സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ മദ്യവിമുക്തി ജ്വാലയും മദ്യ വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ വിനീത അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ശ്രീദേവിഅമ്മ,എക്‌സൈസ് റേഞ്ച് എസ്.ഐ വിനോദ് ശിവറാം, കുന്നത്തൂർ മനോഹരൻ, ഗീത എന്നിവർ സംസാരിച്ചു.