indian
മുഖത്തല കിഴവൂർ ഇന്ത്യൻ പബ്ലിക് സ്‌കൂളിന്റെ വാർഷികാഘോഷം അഡ്വ. കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്യുന്നു. എം.എൽ. അനിധരൻ, പ്രൊഫ. കെ. ശശികുമാർ, പ്രൊഫ. ജി. സുരേഷ്, പ്രൊഫ. കെ. ജയപാലൻ, എസ്. ജയകുമാർ എന്നിവർ സമീപം

കൊല്ലം: മുഖത്തല കിഴവൂർ ഇന്ത്യൻ പബ്ലിക് സ്‌കൂളിന്റെ 23-ാമത് വാർഷികാഘോഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.പി. സജിനാഥ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണഎഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് എം.എൽ. അനിധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ, പ്രൊഫ. ജി. സുരേഷ്, പ്രൊഫ. കെ. ജയപാലൻ, പി .ടി.എ പ്രസിഡന്റ് എസ്. ജയകുമാർ എന്നിവർ സംസാരിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഗംഗരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. വി.ആർ. വിഷ്ണുപ്രിയ സ്വാഗതവും പ്രണവ് സജീവ് നന്ദിയും പറഞ്ഞു.