chirakkara
വിമുക്തി ജ്വാലയുടെ ചിറക്കര പഞ്ചായത്ത്തല ഉദ്ഘാടനം പ്രസിഡന്റ് ടി.ആർ. ദിപു നിർവഹിക്കുന്നു

ചാത്തന്നൂർ: കേരളത്തെ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ലഹരി വർജ്ജനമിഷൻ സംഘടിപ്പിക്കുന്ന 'വിമുക്തി ജ്വാല'യ്ക്ക്

ചിറക്കര പഞ്ചായത്തിൽ തുടക്കമായി. ലഹരിവർജ്ജന സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുന്നതിനാവശ്യമായ പ്രചാരണപ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ട് പഞ്ചായത്തംഗങ്ങളും നാട്ടുകാരും ചേർന്ന് ലഹരി വിരുദ്ധ ദീപം തെളിച്ചു.

ഉളിയനാട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദിപു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉല്ലാസ് കൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം രജിതാ രാജേന്ദ്രൻ, സെക്രട്ടറി കെ.പി. അനിലകുമാരി, എക്‌സൈസ് ഉദ്യോഗസ്ഥർ, അംഗൻവാടി പ്രവർത്തകർ, ആശാവർക്കർ, കുടുംബശ്രീപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.