ഇത്തവണയും മേൽപ്പാലം ഇല്ല
കുണ്ടറ: സംസ്ഥാന ബഡ്ജറ്റിൽ കുണ്ടറയിലെ വികസന പ്രവർത്തനങ്ങൾക്കായി 55.5 കോടി രൂപ വകയിരുത്തിയെങ്കിലും കുണ്ടറ റെയിൽവേ മേൽപ്പാലത്തിന് ഇത്തവണയും അനുമതിയില്ല. വിവിധ വികസന പദ്ധതികൾക്കായി പൊതുമരാമത്ത് വിഭാഗത്തിൽ 35.5 കോടിയും ആരോഗ്യമേഖലയിൽ 2 കോടിയും റവന്യു മേഖലയിൽ 3 കോടിയും പഞ്ചായത്ത് മേഖലിയിൽ 3.5 കോടിയും വിദ്യാഭ്യാസ മേഖലയിൽ 3 കോടിയും ജലസേചന മേഖലയിൽ 5 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
പദ്ധതികളും അനുവദിച്ച തുകയും
1. കരിക്കോട് ജംഗ്ഷൻ ദേശീയപാതാ വികസനത്തിനും മേൽപ്പാലത്തിനും - 10 കോടി
2. പെരുമ്പുഴ ജംഗ്ഷൻ നവീകരണം - 5 കോടി
3. തൃക്കോവിൽവട്ടം തലച്ചിറക്കുളം നവീകരണം - 5 കോടി
4. ഇളമ്പള്ളൂർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനം - 1 കോടി
5. പള്ളിമൺ വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം - 1 കോടി
6. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണം - 1.5 കോടി
7. വെള്ളിമൺ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് അടിസ്ഥാന സൗകര്യ വികസനം - 3 കോടി
8. ഇളമ്പള്ളൂർ വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം - 2 കോടി
9. ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ മിനി സ്റ്റേഡിയം - 1.5 കോടി
10. തൃക്കോവിൽവട്ടം പി.എച്ച്.സിക്ക് ലാബിനുള്ള കെട്ടിട നിർമ്മാണം - 1 കോടി
11. പേരയം പി.എച്ച്.സിയുടെ അടിസ്ഥാന സൗകര്യ വികസനം - 2 കോടി
12. കണ്ണനല്ലൂർ മൃഗാശുപത്രി കെട്ടിടം - 1 കോടി
13. കുണ്ടറ പൊലീസ് സ്റ്റേഷൻ ജനമൈത്രി ഹാൾ - 1 കോടി
14. പെരിനാട് പഞ്ചായത്ത് വളപ്പിൽ കുടുംബശ്രീ വിപണന കേന്ദ്രം - 1 കോടി
15. കുണ്ടറ കെൽ റോഡിന്റെയും കച്ചേരിമുക്കിന്റെയും വികസനം - 5 കോടി
16. നെടുമ്പന പഞ്ചായത്തിലെ കുളപ്പാടം മുസ്ലിം പള്ളി - ഇരുനില മുക്ക് നവജീവൻ ജംഗ്ഷൻ മഞ്ഞക്കര റോഡ് - 3.5 കോടി.
17. നെടുമ്പന - പ്ലാമൂട് - നല്ലില - ഇ.എസ്.ഐ ജംഗ്ഷൻ - തൃവേണി ജംഗ്ഷൻ - മച്ചാരഴികം - വലിയവിള കുളപ്പാടം റോഡ് - 4 കോടി
18. നെടുമ്പന തുമ്പറപ്പണ കുണ്ടുമൺ പലത്തിനും അനുബന്ധ റോഡിനും - 3.5 കോടിയും
19. കൊറ്റങ്കര വിളയിൽ ജംഗ്ഷൻ - കുമ്പളം റോഡ് - 2 കോടി
20. കൊറ്റങ്കര വിളയിൽ ജംഗ്ഷൻ - മാമ്പുഴ എൽ.പി.എസ് - പൂക്കട ഏലാ റോഡ് - 1 കോടി
21. കൊറ്റങ്കര പഞ്ചായത്ത് - ക്രസന്റ് സലാം തേമ്പ്രവയൽ റോഡ് - 50 ലക്ഷം