road
കുരിശിൻമൂട് - മലയടകുറ്റി റോഡ് പുനർ നിർമ്മാണം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ റോഡ് ഉപരോധം കെ.പി.സി.സി. ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

തഴവാ : പാവുമ്പാ കുരിശിൻമൂട് - മലയടകുറ്റി റോഡിന്റെ പുനർനിർമ്മാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് പാവുമ്പാ മണ്ഡലം കോൺഗ്രസ് കമ്മിറ്റി റോഡ് ഉപരോധിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉപരോധം ഉദ്ഘാടനം ചെയ്തു . വികസനത്തിന്റെ പേരിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി മനുഷ്യത്വരഹിതമാണെന്ന് മഹേഷ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അഡ്വ. ബി. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. എം.എ. ആസാദ്, പാവുമ്പാ സുനിൽ , പന്തപ്ലാവിൽ ഗോപാലകൃഷ്ണപിള്ള ,സുകുമാരപിള്ള, മേലൂട്ട് പ്രസന്നകുമാർ, ചെറുകര സലീം, ടോമി എബ്രഹാം, മായാ സുരേഷ്, ഷൈലജ എന്നിവർ സംസാരിച്ചു. ഉപരോധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.