കൊല്ലം: സഹകരണ പ്രസ്ഥാനത്തെ എങ്ങനെ തകർക്കാമെന്ന ഗവേഷണത്തിലാണ് സഹകരണ മന്ത്രിയും സർക്കാരുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ പറഞ്ഞു. കേരളാ സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ 40-ാം ജില്ലാ സമ്മേളനം കൊല്ലൂർവിള സർവീസ് സഹകരണ ബാങ്കിന്റെ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളബാങ്കിന്റെ പേരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ജില്ലാ ബാങ്കുകളെ പിരിച്ചുവിടുകയാണ്. സഹകരണ മേഖലയ്ക്ക് വേണ്ടി അത്യധ്വാനം ചെയ്ത സഹകാരികളോട് ആലോചിക്കാതെയായിരുന്നു കേരള ബാങ്ക് രൂപീകരണം. ഇത് സഹകരണ മേഖലയുടെ അടിത്തറ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദ് അൻസർ അദ്ധ്യക്ഷത വഹിച്ചു. കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അൻസർ അസീസ്, അസോസിയേഷൻ ജില്ലാ സെക്രട്ടറി ജി. മനോജ്കുമാർ, സംസ്ഥാന ഭാരവാഹികളായ സി.പി. പ്രിയേഷ്, കെ.കെ. അനിൽ, വിനോദ്കുമാർ, കൃഷ്ണകുമാർ, സുനിൽകുമാർ, എസ്. ഷാജി എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം ടി.ആർ.സി.എം.പി.യു ചെയർമാൻ കല്ലട രമേശ് ഉദ്ഘാടനം ചെയ്തു. ജെ. ബോബൻ അദ്ധ്യക്ഷത വഹിച്ചു. എം. രാജേഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ. നൗഷാദ്കുട്ടി, ജിറ്റ്സി ജോർജ്ജ്, സുധാകരൻ, ടി. സതീഷ്, ശ്രീകുമാരൻ പിള്ള, എസ്. അശോക്, രജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്നുനടന്ന അനുമോദന സമ്മേളനം പി.കെ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.