photo
പാവുമ്പാ കുരിശിൻ മൂട്- മലയട കുറ്റി റോഡിന്റെ നിറുത്തി വെച്ച നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടുള്ള റോഡ് ഉപരോധം സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: പാവുമ്പാ കുരിശിൻ മൂട്- മലയട കുറ്റി റോഡിന്റെ നിറുത്തി വെച്ച നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പാവുമ്പാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഉപരോധ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഡ്വ. ബി. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം.എ. ആസാദ്, പാവുമ്പാ സുനിൽ, പന്തപ്ലാവിൽ ഗോപാലകൃഷ്ണപിള്ള, സുകുമാരപിള്ള, ടോമി എബ്രഹാം, മേലൂട്ട് പ്രസന്നകുമാർ, സലീം ചെറുകര, തുളസീധരൻ, ഹുസൈൻ, മായാ സുരേഷ്, ശശി മറ്റത്ത്, അഞ്ജു അനിൽ, ഷൈലജ എന്നിവർ സംസാരിച്ചു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.