കരുനാഗപ്പള്ളി: ഓട്ടോ - ടാക്സി തൊഴിലാളികളെ ഇ.എസ്.ഐയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് ആൾ കേരള ഓട്ടോ - ടാക്സി ഡ്രൈവേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജെ. ജയകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ കരുനാഗപ്പള്ളി വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു ഉദ്ഘാടനം ചെയ്തു. യൂണിയന്റെ സ്ഥാപക നേതവായിരുന്ന ജോയി പരിയാരത്തിന്റെ കുടുംബ ധനസഹായ ഫണ്ട് ആർ. രാമചന്ദ്രൻ എം.എൽ.എ കൈമാറി. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് ആർ. രവി, എ.ഐ.ടി.യു.സി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സെക്രട്ടറി കടത്തൂർ മൺസൂർ, യൂണിയൻ ജില്ലാ സെക്രട്ടറി ബി. അംബുദാസ്, റസാക്ക് പേരൂർ തുടങ്ങിയവർ പ്രസംഗിച്ചു. ജെ. ജയകൃഷ്ണപിള്ള (പ്രസിഡന്റ്) ആർ. രവി (വർക്കിംഗ് പ്രസിഡന്റ്) ബി. അംബുദാസ് (സെക്രട്ടറി ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.