പുനലൂർ: സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് കഞ്ചാവ് വില്പന നടത്തിയയാൾ പിടിയിൽ. വാളക്കോട് കലയനാട് പ്ലാച്ചേരി കൊച്ചുതുണ്ടിൽ വീട്ടിൽ അനിയാണ് (48) പുനലൂർ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ കൈയിൽ നിന്ന് വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന 10 ഗ്രാം വീതമുള്ള 10 കഞ്ചാവ് പൊതികളും പൊലീസ് കണ്ടെടുത്തു. പുനലൂർ ജി. എസ്. ഐ ശ്രീലാൽ, സി.പി.ഒമാരായ അഭിലാഷ്, ശബരീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.