temple
പ​ര​വൂ​ർ​ ​കോ​ട്ട​പ്പു​റം​ ​പു​തി​യി​ടം​ ​മ​ഹാ​ദേ​വ​ർ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള​ ​കൊ​ടി​യേ​റ്റ് ​ത​ന്ത്രി​ ​തൃ​ശൂ​ർ​ ​പെ​രി​ങ്ങോ​ട്ടു​ക​ര​ ​വ​ട​ക്കേ​മ​ന​യി​ൽ​ ​കെ.​സി.​ ​നാ​രാ​യ​ണ​ൻ​ ​ന​മ്പൂ​തി​രി​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​മേ​ൽ​ശാ​ന്തി​ ​എ​യൂ​ർ​ ​മ​ന​ ​എ.​വി.​ ​ശ്യാ​മ​പ്ര​സാ​ദ് ​ന​മ്പൂ​തി​രി​ ​സ​മീ​പം

പരവൂർ: കോട്ടപ്പുറം പുതിയിടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഇന്ന് രാവിലെ കളഭാഭിഷേകം, 9ന് ആയില്യപൂജ, വൈകിട്ട് 6ന് ഡാൻസ് ഷോ, രാത്രി 8.30ന് നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും. നാളെ രാവിലെ 7ന് മഹാശിവധാര, വൈകിട്ട് 7.30ന് ബാലികമാരുടെ കൈവിളക്ക്, സ്‌കോളർഷിപ്പ് വിതരണം, രാത്രി 9ന് ഗാനമേള. 11ന് രാവിലെ 8.30ന് സോപാന സംഗീതം, വൈകിട്ട് 6ന് സംഗീതകച്ചേരി, 7.30ന് ബാലികമാരുടെ കൈവിളക്ക്, രാത്രി 8.30ന് സ്‌കോളർഷിപ്പ് വിതരണം, 9ന് ഗാനമേള. 12ന് രാവിലെ 8ന് ഉത്സവ ബലി, വൈകിട്ട് 4ന് ഘോഷയാത്ര, 7ന് നാടൻപാട്ടും ദൃശ്യാവിഷ്‌കാരവും, രാത്രി 11ന് പള്ളിവേട്ടയും സേവയും. 13ന് രാവിലെ 7ന് വിഷ്ണു പൂജ, വൈകിട്ട് 3ന് ആറാട്ടു ഘോഷയാത്ര, 5.30ന് പരവൂർ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നാദസ്വര കച്ചേരി, 6ന് ക്ഷേത്രത്തിൽ കരോക്കെ ഗാനമേള, 6.30ന് നൃത്തസന്ധ്യ, രാത്രി 12ന് ആറാട്ട് എഴുന്നള്ളിപ്പും സേവയും, തുടർന്ന് കൊടിയിറക്ക്. 12 വരെ ഉച്ചയ്ക്ക് 12.30ന് അന്നദാനം ഉണ്ടായിരിക്കും.

ക്ഷേത്രം തന്ത്രി തൃശൂർ പെരിങ്ങോട്ടുകര കിഴക്കേ ചെറുമുക്ക് വടക്കേമനയിൽ കെ.സി. നാരായണൻ നമ്പൂതിരി, മേൽശാന്തി ഏവൂർ മനയിൽ എ.വി. ശ്യാമപ്രസാദ് നമ്പൂതിരി എന്നിവരാണ് ഉത്സവപൂജകൾക്ക് കാർമ്മികത്വം വഹിക്കുന്നത്.