photo
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന മതനിരപേക്ഷ സംഗമത്തിന്റെ വിജയത്തിനായി കൂടിയ സംഘാടക സമിതി യോഗം ആർ. രാമചന്ദരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന മതനിരപേക്ഷ സംഗമത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ഇടപ്പള്ളിക്കോട്ടയിൽ 20ന് വൈകിട്ട് 5നാണ് സംഗമം. ഇതിന്റെ സംഘാടക സമിതി യോഗം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ചവറ മണ്ഡലം അസി. സെക്രട്ടറി അനിൽ പുത്തേഴം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.ബി. രാജു , ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഐ. ഷിഹാബ്, ജില്ലാ കൗൺസിൽ അംഗം വത്സലാകുമാരി, അഡ്വ. മണിലാൽ, ടി.എ. തങ്ങൾ, പി.ബി. ശിവൻ, ഷാജി എസ്. പള്ളിപ്പാടൻ എന്നിവർ സംസാരിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ, ഐ. ഷിഹാബ്, എസ്. വത്സലകുമാരി (രക്ഷാധികാരികൾ), അഡ്വ. മണിലാൽ (ചെയർമാൻ), അനിൽ പുത്തേഴം, എൽ. കമലമ്മ(വൈസ് ചെയർമാൻമാർ) പി.ബി. രാജു (കൺവീനർ) , ടി.എ. തങ്ങൾ, ആർ. മുരളി ( ജോ. കൺവീനർമാർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.