ഓയൂർ: പൂയപ്പള്ളി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2019-20 പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഹംസാ റാവുത്തർ കട്ടിൽ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ ടി.എസ്. പത്മകുമാർ, ഷാജി മാത്യു, രാജു ചാവടി, രാജശേഖരൻ പിള്ള, ഏലിക്കുട്ടി സാമുവൽ, ഷീല, നിർവഹണ ഉദ്യോഗസ്ഥൻ ബിനു പി.എൽ. എന്നിവർ പങ്കെടുത്തു. വിവിധ വാർഡുകളിലായി മുപ്പതോളം കട്ടിലുകളാണ് വിതരണം ചെയ്തത്.