c
അയത്തിൽ ജംഗ്ഷനിൽ നടന്ന അപകടത്തിൽ തലകുത്തനെ മറിഞ്ഞ കാർ

കൊല്ലം: ബൈപ്പാസിൽ കല്ലുംതാഴം ജംഗ്ഷന് സമീപം നിയന്ത്രണം തെറ്റിയ കാർ തലകീഴായി മറിഞ്ഞു എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ആയിരുന്നു അപകടം. വാഹനം വെട്ടിത്തിരിക്കാൻ ശ്രമിക്കുന്നതിനിടെ കാർ തലകീഴായി മറിയുകയായിരുന്നു. കാർ റോഡിലൂടെ നിരങ്ങി നീങ്ങിയപ്പോൾ രണ്ട് വാഹനങ്ങളിൽ തട്ടിയെങ്കിലും അപകടങ്ങളുണ്ടായില്ല. വിദ്യാർത്ഥികളെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. കിളികൊല്ലൂർ പൊലീസ് റിക്കവറി വാഹനം ഉപയോഗിച്ചാണ് കാർ സ്ഥലത്ത് നിന്ന് നീക്കിയത്.