g
എം.എസ്.എം അറബിക് കോളേജ് സിൽവർ ജൂബിലി ആഘോഷം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്‌ഘാടനം ചെയ്യുന്നു

കടയ്ക്കൽ: ഒരു രാജ്യം ഒരു ഭാഷ എന്ന ആശയത്തിനപ്പുറം വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെയും സമന്വയമാണ് മാനവികതയെ ശക്തിപ്പെടുത്തുന്നതെന്നും ഉദാത്തമായ സംസ്കാരം പ്രകാശനം ചെയ്യുന്ന ഉജ്ജ്വല ഭാഷയാണ് അറബിയെന്നും പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കടയ്ക്കൽ എം.എസ്.എം അറബിക് കോളേജിന്റെ ഒരു വർഷം നീളുന്ന സിൽവർ ജൂബിലി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.‌ കോളേജ് ഡയറക്ടർ ഡോ.എം.എസ്. മൗലവി അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി മുഖ്യപ്രഭാഷണം നടത്തി.

എ.‌കെ. താജുദ്ദീൻ നദവി ഖുർആൻ സന്ദേശം നൽകി. ജില്ലാ പഞ്ചായത്തംഗം പി.ആർ. പുഷ്കരൻ, എസ്. നിഹാസ്, ഐ. മുഹമ്മദ് റഷീദ്, എം. തമീമുദ്ദീൻ, എസ്. സുലൈമാൻ, യു. അബ്ദുൽബാരി, ഇ.‌എസ്. നാസിമുദ്ദീൻ, അഷറഫ് മുതയിൽ, എസ്. ഉനൈസ് നിലമേൽ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി താജുദ്ദീൻ തോപ്പിൽ റിപ്പോർട്ടവതരിപ്പിച്ചു. കോളേജ് വെബ് സൈറ്റ്ന്റെ ഉദ്ഘാടനവുമ എം.പി നിർവഹിച്ചു.