തൊടിയൂർ: രാജ്യം ഭരിക്കുന്നവർ നടപ്പാക്കുന്നത് മഹാത്മഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ അജണ്ടയാണെന്ന് രമ്യാഹരിദാസ് എം.പി പറഞ്ഞു. തൊടിയൂർ മണ്ഡലം ഇരുപത്തിരണ്ടാം വാർഡ് കമ്മിറ്റി ഇടക്കുളങ്ങര മാമൂട് ജംഗ്ഷനിൽ സ്ഥാപിച്ച ഗാന്ധി സ്മൃതി മണ്ഡപത്തിന്റെ അനാച്ഛാദനം നിർവഹിക്കുകയായിരുന്നു അവർ. ഓരോ പൗരനും അവന്റെ വിശ്വാസമനുസരിച്ച് ജീവിക്കാൻ കഴിയുന്ന ഇന്ത്യയാണ് ഗാന്ധിജി വിഭാവനം ചെയ്തത്. ഗാന്ധിജി ജീവിച്ചിരുന്നാൽ ഇന്ത്യയുടെ മതേതരത്വം തകർക്കാനാവില്ലെന്ന ഉറച്ച വിശ്വാസമാണ് അദ്ദേഹത്തെ വധിക്കാൻ ഗോഡ്സെയ്ക്ക് പ്രചോദനം നൽകിയതെന്നും അവർ വ്യക്തമാക്കി. യോഗത്തിൽ എൻ. രമണൻ അദ്ധ്യത വഹിച്ചു. കെ.സി. രാജൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറിയായി നിയമിതനായ സി.ആർ. മഹേഷിന് സ്വീകരണം നൽകി. റെയിൽവേയിലെ മികച്ച ശുചീകരണ തൊഴിലാളിക്കുള്ള അവാർഡ് ലഭിച്ച സൈനബയെ രമ്യാ ഹരിദാസ് ആദരിച്ചു.
കാർത്തിക് ശശി, ചിറ്റൂമൂല നാസർ, തൊടിയൂർ രാമചന്ദ്രൻ , ടി. തങ്കച്ചൻ, കെ.കെ. സുനിൽകുമാർ, ആർ. രാജശേഖരൻ, എം. അൻസാർ, എൻ. അജയകുമാർ, ഷിബു എസ്. തൊടിയൂർ, കെ.എ. ജവാദ് , പി.ബി. രാജൻ, നസീംബീവി, പി. സോമൻ പിള്ള, എ. സുനിൽകുമാർ, കെ. വാസു, ഷിഹാബ് എന്നിവർ സംസാരിച്ചു. അബ്ദുൽ സലാം പുള്ളിയിൽ സ്വാഗതവും വൈ. റഹിം നന്ദിയും പറഞ്ഞു.