കൊല്ലം: നഗരത്തിലെ ബാറിൽ മദ്യപിക്കാനെത്തിയ യുവാക്കളുടെ സംഘം ജീവനക്കാരന്റെ തല തല്ലി തകർത്തു. സാരമായി പരിക്കേറ്റ ജീവനക്കാരൻ വിശ്വംഭരനെ (48) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഡാക്കുപ്പി കൊണ്ട് തലയിൽ അടിച്ചതിനാൽ 11 തുന്നലുണ്ട്.
ഇന്നലെ രാത്രി 8.45നായിരുന്നു ആക്രമണം. ഉച്ചയോടെ മദ്യപിക്കാൻ എത്തിയ യുവാക്കൾ വിശ്വംഭരനുമായി തർക്കമുണ്ടായി. മറ്റ് ജീവനക്കാർ ഇടപെട്ടാണ് തർക്കം പരിഹരിച്ചത്. രാത്രിയിൽ ബൈക്കുകളിൽ കൂടുതൽ യുവാക്കൾ എത്തിയാണ് അക്രമം നടത്തിയത്. ബാറിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി ഈസ്റ്റ് പോലീസ് അറിയിച്ചു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.