കരുനാഗപ്പള്ളി: ആദിനാട് വടക്ക് മഠത്തിൽ മുക്ക് കേന്ദ്രീരിച്ച് പ്രവർത്തിക്കുന്ന യുവജന കൂട്ടായ്മയായ ദയ ചാരിറ്റബിൾ ട്രസ്റ്റ് രോഗികൾക്ക് താങ്ങായി മാറുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ രോഗികൾക്കാണ് എല്ലാ മാസത്തിലെയും ഒരു ഞായറാഴ്ച ഉച്ചഭക്ഷണം നൽകുന്നത്. ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് ഭക്ഷണം നൽകുന്നത്. നിരവധി ചാരിറ്റി പ്രവർത്തനങ്ങളും ദയ നടത്തുന്നുണ്ടെന്ന് പ്രസിഡന്റ് ബാബുവും സെക്രട്ടറി ബിനുദാസും പറഞ്ഞു. ദയയിലെ അംഗങ്ങളുടെ വരുമാനത്തിൽ നിന്ന് സംഭരിക്കുന്ന തുകയും നാട്ടുകാർ നൽകുന്ന സംഭാവനയുമാണ് ചാരിറ്രി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നത്.