കരുനാഗപ്പള്ളി: നാളത്തെ കേരളം ലഹരി വിമുക്ത നവ കേരളം എന്ന മുദ്രാവാക്യമുയർത്തി 90 ദിന തീവ്രയജ്ഞ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിമുക്തി ജ്വാല തെളിച്ചു. കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം സംഘടിപ്പിച്ച പരിപാടി ആർ. രാമചന്ദ്രൻ എം.എൽ.എ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. തഹസിൽദാർ സബിതാ ബീഗം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി. മോഹൻ, ഷാജഹാൻ രാജധാനി, ഹസൻ തൊടിയൂർ, ഷിഹാൻ ബഷി, പ്രവീൺ മനക്കൽ, ഷീല ജഗദരൻ തുടങ്ങിയവർ സംസാരിച്ചു.