bindukrishna
ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ നിർവഹിക്കുന്നു

ഓച്ചിറ: ഇന്ത്യൻ ജനതയെ ഒന്നായിക്കാണാനും നയിക്കാനും ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. ഓച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചെങ്ങാലപ്പള്ളിൽ കെ. ഭാനുമതി അമ്മയുടെ സ്മാരകമായി നിർമ്മിക്കുന്ന കോൺഗ്രസ് ഭവന് സ്ഥലം സംഭാവനയായി നല്കിയ പി.ഡി. ശിവശങ്കരപിള്ളയെയും സി.എസ്. ചന്ദ്രലേഖയെയും യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന. സെക്രട്ടറി സി.ആർ. മഹേഷ്, ആർ. രാജശേഖരൻ, എൽ.കെ. ശ്രീദേവി, നീലികുളം സദാനന്ദൻ, ടി. തങ്കച്ചൻ, ബിന്ദു ജയൻ, കെ.കെ. സുനിൽകുമാർ, കബീർ എം. തീപ്പുര, മുനമ്പത്ത് വഹാബ്, സന്തോഷ് തുപ്പാശ്ശേരി, എം. അൻസാർ, അയ്യാണിക്കൽ മജീദ്, ബി. സെവന്തികുമാരി, എൻ. കൃഷ്ണകുമാർ, അൻസാർ എ. മലബാർ, എച്ച്.എസ്. ജയ് ഹരി, കെ.വി. വിഷ്ണുദേവ് തുടങ്ങിയവർ സംസാരിച്ചു.