a
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇഞ്ചക്കാട് കൈരളി ഗ്രന്ഥശാലയിൽ നടന്ന ലഹരി വിമുക്തകേരളം ബോധവൽക്കരണ ക്യാമ്പ് കൊട്ടാരക്കര താലുക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി.കെ. ജോൺസൺ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇഞ്ചക്കാട് കൈരളി ഗ്രന്ഥശാലയിൽ വിമുക്തി ലഹരി വിമുക്ത കേരളം ബോധവൽക്കരണ ക്യാമ്പ് നടന്നു. കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി.കെ. ജോൺസൺ ഉദ്ഘാടനം ചെയ്തു. മൈലം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരക്കര എക്സൈസ് ഓഫീസ് വിമുക്തി കോ ഒാർഡിനേറ്റർ ടി. ജയകുമാർ ക്ലാസ് നയിച്ചു. പഞ്ചായത്ത് കൺവീനർ കെ. രാജേന്ദ്രൻ , കെ. വാസുദേവൻ പിള്ള, കെ. ബാലകൃഷ്ണൻ, വിമൽ എം. നായർ, പ്രസന്നകുമാരി തുടങ്ങിയവർ സംസാരിച്ചു.