കൊല്ലം: കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരെല്ലാം വീടുകളിലേക്ക് മടങ്ങി. രക്തപരിശോധനയിൽ കോറണ ബാധയില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് എല്ലാവരും മടങ്ങിയത്. ജില്ലയിൽ ശനിയാഴ്ച വരെ അഞ്ച് പേരെയാണ് ആശുപത്രിൽ നിരീക്ഷിച്ചിരുന്നത്. ഇവരാണ് ഇന്നലെ മടങ്ങിയത്. ഇന്നലെ പുതുതായി ആരെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചതുമില്ല.
290 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. രോഗബാധിത രാജ്യങ്ങളിൽ നിന്ന് പുതിയതായി എത്തുന്നവരെ പരിശോധിക്കാനും ബോധവത്കരണത്തിനുമുള്ള സംവിധാനങ്ങൾ തുടരുന്നു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തുന്ന വിദേശികളായ യാത്രക്കാരെ നിരീക്ഷിക്കുന്നുണ്ട്. കൊറോണ വൈറസ് ബാധ ഉൾപ്പെടെയുള്ള വായുജന്യ രോഗങ്ങൾക്കെതിരെ തൂവാല ഉപയോഗിക്കുന്നതിന്റെയും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നതുൾപ്പെടെയുള്ള പ്രാഥമിക ആരോഗ്യ ശീലങ്ങൾ വളർത്താൻ വ്യാപകമായ ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ ഇല്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.വി. ഷേർളി അറിയിച്ചു. നിലവിൽ ഐസൊലേഷൻ വാർഡിൽ എല്ലാരോഗികളും ഒഴിഞ്ഞു