navas
പുതിയ കലുങ്ക് നിർമ്മിക്കുന്നതിന്റെ ഭാഗമായി പൊളിച്ച പഴയ കലുങ്കിന്റെ അവശിഷ്ടങ്ങൾ റോഡിൽ ഉപേക്ഷിച്ച നിലയിൽ

ശാസ്താംകോട്ട: റെയിൽവേ സ്റ്റേഷൻ - ആഞ്ഞിലിമൂട് റോഡിൽ കലുങ്ക് നിർമ്മാണം പൂർത്തിയായിട്ടും റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. റെയിൽവേ സ്റ്റേഷൻ റോഡിൽ കണ്ണാത്ത് ജംഗ്ഷനിലാണ് കലുങ്ക് പുനർ നിർമ്മിച്ചത്. കലുങ്ക് നിർമ്മാണം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണത്തിനായി പൊളിച്ച പഴയ കലുങ്കിന്റെ അവശിഷ്ടങ്ങൾ റോഡിൽ നിന്ന് നീക്കിയിട്ടില്ല. ഇതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ശാസ്താംകോട്ട ഭാഗത്ത് നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന യാത്രക്കാർ റെയിൽവേ സ്റ്റേഷൻ - ആഞ്ഞിലിമൂട് റോഡിനെയാണ് ആശ്രയിക്കുന്നത്. വലിയ കോൺക്രീറ്റ് കഷണങ്ങൾ റോഡിൽ ചിതറിക്കിടക്കുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.