ഏരൂർ: പദ്ധതി വിഹിതങ്ങൾ വിനിയോഗിക്കുന്നതിലും പൂർത്തീകരിക്കുന്നതിലും ഏരൂർ ഗ്രാമപഞ്ചായത്ത് മുന്നിലാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ഏരൂർ ഗ്രാമപഞ്ചായത്ത് ആലഞ്ചേരി വാർഡിൽ നിർമ്മിച്ച അങ്കണവാടി കെട്ടിടവും ഗ്രാമോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഷാ ഷിബു അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കുന്നതിനാവശ്യമായ വസ്തു വിട്ടുനൽകിയവരേയും കെട്ടിടം നിർമ്മിച്ച കോൺട്രാക്ടറേയും മന്ത്രി ആദരിച്ചു. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച വീടുകലുടെ താക്കോൽ ദാനവും കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.സി. ബിനു കായികപ്രതിഭകളെ ആദരിച്ചു. ക്വിസ് മത്സരവിജയികളെ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. ബാലചന്ദ്രൻ ആദരിച്ചു.
പഞ്ചായത്തംഗങ്ങളായ അലിൻ ലിനു, എസ്. ഹരിരാജ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഓമനാ മുരളി, സി.പി.എം അഞ്ചൽ ഏരിയാ സെക്രട്ടറി ഡി. വിശ്വസേനൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. സന്തോഷ്, ബഷീർ, പി. അനിത, അനിത ഉസ്മാൻ, എ. രാജേന്ദ്രൻ, സക്കീർ ഹുസൈൻ, ഐ.സി.ഡി.എസ് മുൻ സൂപ്പർവൈസർ പി.എസ്. രേഖ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജീവ് സ്വാഗതവും അസി. സെക്രട്ടറി പി.ബി. മനോജ് നന്ദിയും പറഞ്ഞു.