കുണ്ടറ: ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്ന നിർമ്മാണ ശാലയിൽ തീപിടിച്ചു. കമ്പ്യൂട്ടറും സി.സി.ടി.വി കാമറയും ഉൾപ്പടെ കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.45ഓടെയാണ് അപകടം. ഇളമ്പള്ളൂരിൽ പ്രവർത്തിക്കുന്ന എവറസ്റ്റ് ബേക്കേഴ്സിലാണ് തീപിടിത്തം നടന്നത്. തീപിടത്തത്തിൽ രണ്ട് കമ്പ്യൂട്ടറുകളും നാല് കാമറയും അനുബന്ധ ഉപകരണങ്ങളും ഓഫീസ് രേഖകളും കത്തിനശിച്ചു. 3.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുണ്ടറയിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് തീ കെടുത്തിയത്.