sneha
സ്നേഹ സാന്ത്വനം വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന രോഗികൾക്കുള്ള വീൽച്ചെയർ വിതരണം ഇരവിപുരം സി.ഐ കെ. വിനോദ് ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: സ്നേഹ സ്വാന്തനം വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന രോഗികൾക്ക് വീൽച്ചെയറുകളും കിടപ്പ് രോഗികൾക്ക് കട്ടിലുകളും ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു. ഇരവിപുരം സർക്കിൾ ഇൻസ്പെക്ടർ കെ. വിനോദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ മുനീർ ബാനു അദ്ധ്യക്ഷത വഹിച്ചു. ഒ.ബി. രാജേഷ് , ജഹാംഗീർ പള്ളിമുക്ക്, സിവിൽ പൊലീസ് ഓഫീസർ ശിവകുമാർ, റീന, സജി, പള്ളിമുക്ക് എച്ച്. താജുദ്ദീൻ, നുജൂം, ഷീജ, ലില്ലി, നിയാസ്, സന്തോഷ് എന്നിവർ സംസാരിച്ചു.