mannayam-bridge
ചാത്തന്നൂർ ശീമാട്ടി വെളിനെല്ലൂർ റോഡിലെ മണ്ണയം പാലത്തിന്റെ പുനർനിർമ്മാണോദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിക്കുന്നു

ചാത്തന്നൂർ: ശീമാട്ടി വെളിനെല്ലൂർ റോഡിലെ മണ്ണയം പാലത്തിന്റെ പുനർനിർമ്മാണോദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു, ഗ്രാമ പഞ്ചായത്തംഗം കെ. ജോയിക്കുട്ടി, രജനി, ബിജു ജോൺ തുടങ്ങിയവർ പങ്കെടുത്തു.

ദീർഘനാളായി മണ്ണയം പാലം അപകടാവസ്ഥയിലായിരുന്നു. കൈവരിയും പാലത്തിന്റെ പില്ലറുകളും തകർന്നതിനെ തുടർന്ന്

താത്കാലിക കൈവരി സ്ഥാപിച്ചായിരുന്നു ഇതുവഴി ഗതാഗതം നടത്തിയിരുന്നത്.