kpcc
കെ.പി.സി.സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി. രാജേന്ദ്രപ്രസാദിന് തേവലക്കര തോപ്പിൽമുക്കിൽ നൽകിയ സ്വീകരണം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: കെ.പി.സി.സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി. രാജേന്ദ്രപ്രസാദിന് തേവലക്കര തോപ്പിൽ മുക്കിൽ പൗരസ്വീകരണം നൽകി. സ്വീകരണ സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.എ. രാമകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ഡി.സി.സി ജനറൽ സെക്രട്ടറി പി. ജർമിയാസ്., വൈ.എ. സമദ്, ഉല്ലാസ് കോവൂർ, രവി മൈനാഗപ്പള്ളി, സിജുകോശി വൈദ്യൻ, കുന്നത്തൂർ പ്രസാദ്, കരുവള്ളിൽ ശശി, തുണ്ടിൽ നഷാദ് എന്നിവർ പ്രസംഗിച്ചു.