a
എഴുകോൺ പോച്ചാംകോണം കെ.ഐ.പി കനാലിൽ അടിഞ്ഞ് കൂടിയ കോഴി മാലിന്യം

എഴുകോൺ: കല്ലട ജലസേചനപദ്ധതിയുടെ കനാലിൽ ചാക്കുകണക്കിന് ഇറച്ചിക്കോഴി മാലിന്യം തള്ളി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മാലിന്യം നിറച്ച ചാക്കുകൾ പോച്ചക്കോണം ട്രാഷ് റാക്കിൽ അടിഞ്ഞതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. കാനലിലെ ടണലുകൾ ആരംഭിക്കുന്നയിടത്ത് വെള്ളത്തിൽ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ അരിക്കുന്നത്തിനായി സ്ഥാപിച്ചിട്ടുള്ളതാണ് ട്രാഷ് റാക്. ഇറച്ചിക്കടകളിൽ നിന്ന് ശേഖരിച്ച ചത്തകോഴികൾ അടക്കമുള്ളവ ചാക്കുകളിൽ ഉണ്ടായിരുന്നു.

പരിസരത്ത് അസഹനീയമായ ദുർഗന്ധമാണ് നിലവിൽ അനുഭവപ്പെടുന്നത്. നീലേശ്വരം മാരൂരിൽ ട്രാഷ് റാക്ക് ഉള്ളതിനാൽ അത് കഴിഞ്ഞുള്ള പ്രദേശത്ത് എവിടെ എങ്കിലും വച്ച് മാലിന്യം കനാലിലേക്ക് തള്ളിയതാകാനാണ് സാദ്ധ്യത. കനാലിലെ വെള്ളം ഉപയോഗിക്കരുതെന്ന് എഴുകോൺ പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി. രാത്രി വൈകിയും മാലിന്യം നീക്കംചെയ്യുന്നത്തിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വേനൽ കടുക്കുന്ന സമയത്ത് ആയിരക്കണക്കിന് ജനങ്ങൾ ഉപയോഗിക്കുന്ന ജല സ്രോതസ് മലിനമാക്കുന്നത് പൈശാചികമായ പ്രവർത്തിയാണെനും സംഭവത്തിൽ എസ്.പിയടക്കമുള്ള പൊലീസ് അധികാരികൾക്ക് പരാതി നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അംബിക സുരേന്ദ്രൻ പറഞ്ഞു. കെ.ഐ.പി ഉദ്യോഗസ്ഥരും എഴുകോൺ പഞ്ചായത്തും പൊലീസിൽ പരാതി നൽകി.