കൊല്ലം: ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പൗരത്വ ഭേദഗതി നിയമത്തിനെതിരെ സെമിനാർ നടത്തി.
പുനലൂർ ടി.ബി ജംഗ്ഷനിൽ നടന്ന സെമിനാർ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ഡയറക്ടർ ഫാ.ഡോ. മാത്യൂസ് വാഴക്കുന്നം മുഖ്യപ്രഭാഷണം നടത്തി.
ഷോപ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. സജി, സംവിധായകൻ എം.എ. നിഷാദ്, എം.എ. രാജഗോപാൽ, എസ്. ബിജു, ഡി. ധർമ്മരാജൻ, പി.എസ്. ചെറിയാൻ, പി. വിജയൻ, ബി.സുരേന്ദ്രൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ജി. ആനന്ദൻ സ്വാഗതവും ഏരിയ സെക്രട്ടറി ജെ.എസ്. സുധീർലാൽ നന്ദിയും പറഞ്ഞു.
രാവിലെ നടന്ന ജില്ലാ ജനറൽ കൗൺസിൽ യോഗം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. പി. സജി സംഘടനാരേഖ വിശദീകരിച്ചു.