ഉമയനല്ലൂർ: കോട്ടൂർവീട്ടിൽ (കണ്ണമ്പള്ളിൽ) സുലൈമാൻകുഞ്ഞ് (89) നിര്യാതനായി. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും സി.പി.ഐ മയ്യനാട് എൽ.സി അംഗവും ഉമയനല്ലൂർ സർവീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് മുൻ അംഗവുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 8ന് തട്ടാമല ജുമഅത്ത് കബർ സ്ഥാനിൽ. ഭാര്യ: പരേതയായ സൗദാബീവി. മക്കൾ: സുബൈറത്ത്, റഷീദ് (സി.പി.ഐ എൽ.സി അംഗം, കോൺട്രാക്ടർ), റജില, ഷാഹിദ, പരേതനായ ഷുക്കൂർ. മരുമക്കൾ: പരേതനായ അബ്ദുൽ ഖരീം, ഷൈലാ റഷീദ് (ഉമയനല്ലൂർ എസ്.സി.ബി ഭരണസമിതി അംഗം), സലാഹുദ്ദീൻ, ആമിന (ജില്ലാ സഹകരണ ബാങ്ക്), പരേതനായ നിസാർ.