പാരിപ്പള്ളി: കല്ലുവാതുക്കൽ എം.ജി.എം കരുണ സെൻട്രൽ സ്കൂളിലെ വാർഷികാഘോഷം വനം വന്യജീവി വകുപ്പ് അഡി. ചീഫ് സെക്രട്ടറി ആശാ തോമസ് ഉദ്ഘാടനം ചെയ്തു. മിമിക്രി - സീരിയൽ താരം ഷൈജു നെല്ലിക്കാട് വിശിഷ്ടാതിഥി ആയിരുന്നു. വൈസ് ചെയർമാൻ ജാബ്സൺ വർഗീസ്, ട്രസ്റ്റി ഗീവർഗീസ് ജോൺസൺ, സ്കൂൾ മാനേജർ സുനിൽകുമാർ, അക്കാഡമിക് ഡയറക്ടർമാരായ രഞ്ജിത്ത് അലക്സാണ്ടർ, ആർ.ജി.കെ. പിള്ള എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ കനകാംബിക വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ലീഡർ വിൻഷുവർ വി. ബിനു സ്വാഗതവും സ്കൂൾ കോ ഓർഡിനേറ്റർ സിന്ധു നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.