photo
ട്രാക്കിന്റെ കാരുണ്യ ശ്രേഷ്ഠാ അവാർഡ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മയിൽ നിന്ന് കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റുവൽസിംഗ് ഏറ്റുവാങ്ങുന്നു

പാരിപ്പള്ളി: ട്രാക്കിന്റെ കാരുണ്യശ്രേഷ്ഠ അവാർഡിന് കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റുവൽസിംഗ്, ഷീല ആന്റണി എന്നിവർ അർഹരായി. അവാർഡ് സമർപ്പണത്തിന്റെ ഭാഗമായി 'ഹൃദയപൂർവം ട്രാക്ക് മെഗാഷോ' എന്ന പേരിൽ ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു.

ട്രാക്ക് സെക്രട്ടറി ജോർജ് എഫ്. സേവ്യർ വലിയവീട് അവതരണം നടത്തി. പ്രസിഡന്റും റിട്ട.ആർ.ടി.ഒയുമായ തുളസീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ, എം. നൗഷാദ് എം.എൽ.എ, സിറ്റി പൊലീസ് കമ്മിഷണർ നാരായണൻ, ആർ.ടി.ഒ മഹേഷ് എന്നിവർ സംസാരിച്ചു. കൊട്ടിയം ഹോളിക്രോസ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ വിന്നി വെട്ടുകല്ലേൽ, മുൻ എം.എൽ.എ ഡോ. എ. യൂനുസ് കുഞ്ഞ്, നടനും തിരക്കഥാകൃത്തുമായ ശശാങ്കൻ മയ്യനാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ട്രാക്ക് എക്സി. അംഗവും റിട്ട. ആർ.ടി.ഒയുമായ സത്യൻ സ്വാഗതവും ട്രഷറർ ജോർജ് തോമസ് നന്ദി പറഞ്ഞു.