anchal-prathical

അഞ്ചൽ:സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയ മൂന്നു പേർ പൊലീസിന്റെ പിടിയിലായി. തലവൂർ അരിങ്ങട ഇന്ദ്രഭവനിൽ സൂര്യജിത്ത് ഷാജി (21), തലവൂർ നെടുവത്തൂർ മഹേഷ് മന്ദിരത്തിൽ മഹേഷ് ( 23), ചരിപ്പറമ്പ് ശ്രീ വിദ്യാ ഭവനിൽ വിദ്യാധരൻപിള്ള ( 56) എന്നിവരാണ് അറസ്റ്റിലായത്. ഇവർ രണ്ട് വ്യത്യസ്ത കേസുകളിലാണ് സ്കൂളിന്റെ പരിസരത്തു നിന്നും പിടിയിലായത്.

സ്കൂൾ വിടുന്ന സമയത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ബൈക്കിൽ കഞ്ചാവുമായി എത്തി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തിരുന്ന സൂര്യജിത്തും, മഹേഷും സ്കൂൾ ഗേറ്റിന്റെ മുൻവശത്തു നിന്നും പിടിയിലായത്. വിദ്യാധരൻ പിള്ളയെ സ്കൂളിന്റെ സമീപത്ത് കുറവന്തേരിയിൽ നിന്നാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.