യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് ചികിത്സാ ധനസഹായ വിതരണം നിർവഹിച്ചു. യൂണിയൻ കൗൺസിലർ എസ്. സദാനന്ദൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വനിതസംഘം യൂണിയൻ എക്സി.കമ്മിറ്റി അംഗം സന്ധ്യ പ്രകാശ്, വനിതസംഘം ശാഖാ പ്രസിഡന്റ് സുനിത അജി, സെക്രട്ടറി അംബികാദേവി തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സി. സന്തോഷ് സ്വാഗതവും, വനിതാസംഘം യൂണിയൻ പ്രതിനിധി പ്രിയ സതീശൻ നന്ദിയും പറഞ്ഞു. തുടർന്ന് കെ. പുഷ്പകുമാറിന്റെ ഗുരുദേവ പ്രഭാഷണ നടന്നു. രാവിലെ നെട്ടയം സുജീഷ് ശാന്തിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകളും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരുന്നു.