സൗന്ദര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് പലരിലും വ്യത്യസ്തമായിരിക്കും. ഏതൊരു മനുഷ്യന്റെയും ചിരിയിലാണ് സൗന്ദര്യം എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. നമ്മുടെ ചിരി സുന്ദരമാക്കാൻ ഒട്ടേറെ നൂതന മാർഗങ്ങൾ ലഭ്യമാണ്. ആത്മവിശ്വാസത്തോടെ പ്രസരിപ്പോടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ തിളങ്ങുവാൻ ചിരിയുടെ ആകർഷണീയതയോളം വരില്ല മറ്റൊരലങ്കാരങ്ങളും.
സ്വാഭാവികമായി ഭംഗിയുള്ള ചിരി എല്ലാവർക്കും ലഭിക്കണമെന്നില്ല. ചിരിയിലെ വൈകല്യങ്ങൾ സൗന്ദര്യത്തെ പ്രതികൂലമായി ബാധിക്കും. അവയിൽ പ്രധാനിയാണ് 'ഗമ്മി സ്മൈൽ" അഥവാ ചിരിക്കുമ്പോൾ അഭംഗി തോന്നത്തക്കവിധത്തിൽ അധികമായി മോണ വെളിയിൽ കാണുന്നത്. മറ്റൊരു പ്രധാനകാരണം മോണയുടെ നിര വ്യത്യാസം ആണ്.
ഗമ്മി സ്മൈൽ ഒട്ടനവധി കാരണങ്ങൾക്കൊണ്ട് ഉണ്ടാകാം
മേൽത്താടിയുടെ വലിപ്പക്കൂടുതൽ കൊണ്ട്
ചുണ്ടിന്റെ വലിപ്പക്കുറവ് കൊണ്ട്
മോണ അധികമായി കാണപ്പെടുന്ന അവസ്ഥ
മോണരോഗം മൂലം മോണവീക്കം ഉള്ള അവസ്ഥ
മരുന്നുകളുടെ ഉപയോഗം മൂലമുള്ള മോണവീക്കം ഉള്ളവർ
മുൻനിരപ്പല്ലുകൾ ശരിയായ രീതിയിൽ മോണയിൽ നിന്നിറങ്ങി പുറത്തുവരാത്തതുമൂലം ചിരിക്കുമ്പോൾ മൂന്നോ നാലോ മില്ലി മീറ്ററിൽ കൂടുതൽ മോണ കാണുന്നുണ്ടെങ്കിൽ അതിനെ 'ഗമ്മി സ്മൈൽ" ആയി കണക്കാക്കുന്നു.
ചിരിക്കുമ്പോൾ വളരെകൂടുതലായി മോണ കാണുന്നുണ്ടെങ്കിൽ താടിയെല്ലുകളുടെ സർജറിയിലൂടെ മാത്രമേ ഇത് ശരിയാക്കാൻ സാധിക്കൂ. 'ഓർത്തോഗ്നാക്കിക് " സർജറി എന്നാണ് ഇതിന് പറയുന്നത്. ചെറിയ രീതിയിലുള്ള അപാകതകൾ പരിഹരിക്കാൻ നൂതനമായ ' lip repositioning surgery" ചെയ്യാവുന്നതാണ്. ലോക്കൽ അനസ്‌തേഷ്യയുടെ സഹായത്തോടെ ഒരു ഡെന്റൽ ക്ളിനിക്കിൽ വച്ച് തന്നെ നടത്താവുന്നതേയുള്ളു ഈ സർജറികൾ. സർജറിയിലൂടെ ചുണ്ടുകൾ കൂടുതൽ സ്വാഭാവിക നിലയിലേക്ക് എത്തിച്ചേരുകയും ചിരിക്കുമ്പോൾ മോണ കൂടുതൽ മറയുകയും അഭംഗി ഒഴിവാകുകയും ചെയ്യുന്നു.
ഗമ്മി സ്മൈൽ മാറ്റാൻ നൂതനമാർഗം
"crown lengthening" ലോക്കൽ അനസ്‌ത്യേഷ്യയുടെ സഹായത്തോടെ തന്നെ മോണ ചെറുതായി റീഷേപ്പ് ചെയ്ത് പല്ലിന് അൽപ്പം കൂടി മോണയിൽനിന്ന് പുറത്തോട്ടും വരുത്തുന്ന സർജറിയാണിത്. വളരെ ചെലവ് കുറഞ്ഞതും ചികിത്സാസമയം കുറഞ്ഞതുമാണ്. ആധുനിക ചികിത്സാരീതികൾ കൊണ്ട് നമ്മുടെ പുഞ്ചിരിയെ അതിമനോഹരമാക്കാം.
ഡോ.ബിൻസി അഫ്സൽ
ജൂനിയർ റസിഡന്റ്,
ചലഞ്ചർ ലേസർ
സ്പെഷ്യാലിറ്റി ഡെന്റൽ ക്ളിനിക്,
കരുനാഗപ്പള്ളി.
ഫോൺ: 8547346615.