കൊല്ലം: അഞ്ചുകല്ലുംമൂട് നളന്ദ നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നഗറിലെ പൊതുനിരത്തുകളിൽ സി.സി ടി.വി കാമറകൾ സ്ഥാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം മേയർ ഹണി ബെഞ്ചമിൻ നിർവഹിച്ചു. സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ നഗരസഭയ്ക്കും പൊലീസിനും ഏറെ സഹായകരമാണ് പദ്ധതിയെന്ന് മേയർ പറഞ്ഞു. കൊല്ലം വെസ്റ്റ് സി.ഐ ജി. രമേശ് കാമറകളുടെ സ്വിച്ച് ഓൺ നിർവഹിച്ചു. നഗർ പ്രസിഡന്റ് പത്മ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അജേഷ് ഹക്ക്, വൈസ് പ്രസിഡന്റ് ബി. ദിലീപ് എന്നിവർ സംസാരിച്ചു.