mulavana
മുളവന രാജേന്ദ്രൻ(പ്രസിഡന്റ്)

കൊല്ലം: കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായി മുളവന രാജേന്ദ്രൻ (പ്രസിഡന്റ്), എ. അബൂബക്കർകുഞ്ഞ് (വൈസ് പ്രസിഡന്റ്), എൻ. ഷൺമുഖദാസ് (സെക്രട്ടറി), ജി. വേലായുധൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ ചേർന്ന യോഗത്തിൽ പി. സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു. കൊല്ലം എ.ഇ.ഒ ശശികുമാർ ബി.എസ്. വരണാധികാരിയായിരുന്നു. തുടർന്ന് നടന്ന യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ, താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി കെ.ബി. മുരളീകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഏപ്രിൽ ആദ്യവാരം പുതിയ സമിതി അധികാരമേൽക്കും.