photo
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങൾസത്യപ്രതിജ്ഞ ചൊല്ലി ചുമതലയേൽക്കുന്നു

കരുനാഗപ്പള്ളി: ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ എടുത്ത ശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികൾ ചുമതലയേറ്റു. ലാലാജി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച ചടങ്ങിൽ വി. വിജയകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വത്സലകുമാരി അദ്ധ്യക്ഷത വഹിച്ചു. പി.ബി. ശിവൻ (പ്രസിഡന്റ്) മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ (വൈസ് പ്രസിഡന്റ്) വി. വിജയകുമാർ (സെക്രട്ടറി) പി.കെ. ഗോപാലകൃഷ്ണൻ (ജോ. സെക്രട്ടറി) എം. സുരേഷ് കുമാർ, വത്സലകുമാരി, സി. രഘുനാഥ്, എം. ഗോപാലകൃഷ്ണപിള്ള, പി. ദീപു ( എക്സികൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് ചുമതലയേറ്റത്. ജില്ലാ കൗൺസിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട വി.പി. ജയപ്രകാശ് മേനോൻ, വള്ളിക്കാവ് മോഹൻദാസ്, ആർ.കെ. ദീപ, പ്ലാവേലിൽ എസ്. രാമകൃഷ്ണപിള്ള, ജി. രവീന്ദ്രൻ, എ. പ്രദീപ്, സോമൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.