spinning-mill
കാരംകോട് ജില്ലാ സഹകരണ സ്പിന്നിംഗ് മില്ലിന് മുന്നിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല സത്യാഗ്രഹം സി ഐ റ്റി യു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: കാരംകോട് ജില്ലാ സഹകരണ സ്പിന്നിംഗ് മില്ലിന് മുന്നിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. പതിനെട്ടുമാസമായി ലേ ഓഫ് ചെയ്തിരിക്കുന്ന ഫാക്ടറി

നവീകരണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങുക, തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുക, ആറു മാസത്തെ ലേ- ഓഫ് വേതനം കുടിശ്ശിക തീർത്ത് വിതരണം ചെയ്യുക, ഇ.എസ്.ഐ കുടിശ്ശിക അടച്ച് തൊഴിലാളികളുടെ ചികിത്സയ്ക്ക് സൗകര്യം ഒരുക്കുക,പി.എഫ് കുടിശിക അടച്ച് തൊഴിലാളികൾക്ക് പെൻഷൻ വാങ്ങാൻ നടപടി ആരംഭിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. അനിശ്ചിതകാല സത്യാഗ്രഹം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. സംയുക്തസമരസമിതി പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു . സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി. തുളസീധരൻ കുറുപ്പ്, എൻ.രവീന്ദ്രൻ (എ.ഐ. റ്റി. യു. സി),നെടുങ്ങോലം രഘു (ഐ.എൻ.ടി.യു.സി), മേരിദാസൻ (ഐ.എൻ.ടി.യു.സി), അഡ്വ. രാജേന്ദ്രപ്രസാദ് (യു.ടി.യു.സി),

കെ. ഉണ്ണികൃഷ്ണപിള്ള (യു.ടി.യു.സി ) അനിൽകുമാർ (കെ.ടി.യു.സി), സി.പി.എം ഏരിയ സെക്രട്ടറി കെ. സേതുമാധവൻ, അഡ്വ.പി. കെ .ഷിബു,സി.ഐ.ടി.യു ചാത്തന്നൂർ ഏരിയ സെക്രട്ടറി രഘുനാഥൻ, സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ആർ.ഗോപാലകൃഷ്ണപിള്ള, സി.പി.ഐ മണ്ഡലം സെക്രട്ടറി സദാനന്ദൻ പിള്ള,പാരിപ്പള്ളി ശ്രീകുമാർ എന്നിവർ സംസാരിച്ചു .എസ് മോഹനശർമ്മ നന്ദി പറഞ്ഞു