കൊല്ലം : വനിതാകമ്മിഷന്റെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് വനിതകൾക്കായി കൂടുതൽ പരിശീലനങ്ങളും സഹായങ്ങളും നൽകുമെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ആരംഭിച്ച മുട്ടക്കോഴി വളർത്തൽ, യുവത പരിശീലന പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ഷാഹിദാ കമാൽ. പഞ്ചായത്തംഗം രേഖ എസ്. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡോളിമോൾ പി. ജോർജ്, കൃഷി വകുപ്പ് ആത്മ പ്രോജക്ട് ഡയറക്ടർ വി. ജയ, പരിശീലന കേന്ദ്രം അസി. ഡയറക്ടർ ഡോ. ഡി. ഷൈൻകുമാർ, സീനിയർ വെറ്ററിനറി സർജൻ ഡോ. ബി. അജിത് ബാബു, ഹലീമ എന്നിവർ സംസാരിച്ചു.