 
കൊല്ലം: വടക്കേവിള പോസ്റ്റ് ഓഫീസിന്റെയും ജെ.സി.ഐ കൊല്ലം റോയൽ ചാപ്‌റ്ററിന്റെയും നേതൃത്വത്തിൽ വടക്കേവിള പഞ്ചായത്ത് എൽ.പി.എസിൽ ആധാർ മേളയും സൗജന്യ കിണർ ജല പരിശോധനാ ക്യാമ്പും നടന്നു. സ്കൂളിലെ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആധാർ സേവനം ലഭ്യമാക്കുക, പുതുതായി ആധാർ കാർഡ് എടുക്കാൻ അവസരം ഒരുക്കുക, ആധാറിലെ തെറ്റ് തിരുത്തുക തുടങ്ങിയവ ആയിരുന്നു മേളയുടെ ലക്ഷ്യം.
ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്‌തു. ജൂനിയർ ചേമ്പർ ഇന്റർനാഷണൽ സോൺ 22 കൊല്ലം റോയൽ ചാപ്‌റ്റർ പ്രസിഡന്റ് ഷിബു റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. അസി. സൂപ്രണ്ട് ബി. ഗോപകുമാർ പോസ്റ്റൽ സേവനങ്ങൾ വിശദീകരിച്ചു. സ്‌കൂൾ പ്രഥമാദ്ധ്യാപകൻ ഡി. വിനോദ്കുമാർ, പോസ്റ്റ് മാസ്റ്റർ എസ്. അജുലാൽ, ഡെപ്യൂട്ടി സിസ്റ്റം മാനേജർ മകേഷ്, അസി. പോസ്റ്റ് മാസ്റ്റർ എൽ.എസ്. ദൃശ്യ, മീതു, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എസ്. ധന്യ, മഹിളാ പ്രധാൻ ഏജന്റ് കൺവീനർ റഹിയാനത്ത്, ജെ.സി.ഐ കൊല്ലം റോയൽ മുൻ പ്രസിഡന്റ് കിഷോർ കുമാർ, മുഹമ്മദ്, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് അസീന എന്നിവർ സംസാരിച്ചു.
ജെ.സി.ഐ കൊല്ലം റോയലിന്റെ കൈ നീട്ടം പദ്ധതിയുടെ ഭാഗമായി കൂട്ടിക്കട സാഗര വാട്ടർ സൊല്യൂഷന്റെ സഹകരണത്തോടെ സൗജന്യ കിണർ ജല പരിശോധന നടന്നു. മയ്യനാട് ഡെവലപ്പ്മെന്റ് ഫൗണ്ടേഷൻ അംഗവും ട്രഷററുമായ ഷിൻഡോ ബോധവൽക്കരണ ക്ളാസ് നയിച്ചു.
കിണർ ജല പരിശോധനയുടെ ഫലങ്ങൾ സോൺ 22 വൈസ് പ്രസിഡന്റ് ഷിബിലു എ. മജീദ് വിതരണം ചെയ്‌തു. സ്‌കൂൾ അദ്ധ്യാപകരായ ജെ. ഡാഫിനി, ബിന്ദു, ബീന, രാജി, റെസ്‌നി, വിനീഷ്, കൊല്ലൂർവിള ഗവ. എൽ.പി.ജി സ്‌കൂൾ എസ്.എം.സി അംഗം ഹാഷിം രാജ എന്നിവരും പങ്കെടുത്തു.