onv

ചവറ: തട്ടാശേരി എം.എൻ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ കവി ഒ.എൻ.വിയുടെ നാലാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിക്കും. 13ന് രാവിലെ 8ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന. വൈകിട്ട് 3ന് നടക്കുന്ന അനുസ്മരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ പി.ബി. ശിവൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ്‌ എൽ. കമലമ്മ അദ്ധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, ചവറ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.ജി. വിശ്വംഭരൻ, വത്സലകുമാരി, ടി.എ. തങ്ങൾ, ജ്യോതിഷ്‌കുമാർ, ആതിര ജയൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. സക്കീർ വടക്കുംതല സ്വാഗതവും വരദരാജൻ നന്ദിയും പറയും.
തുടർന്ന് പ്രശസ്ത കവികൾ പങ്കെടുക്കുന്ന കവിഅരങ്. കേരള നാട്യധർമ്മി കലാകാരി ധന്യ അവതരിപ്പിക്കുന്ന ഒ.എൻ.വി കവിതകളുടെ നൃത്താവിഷ്കാരവും സംഗീതജ്ഞൻ ചവറ സുരേന്ദ്രനാഥിന്റെ നേതൃത്വത്തിൽ കവിതാലാപനവും ഉണ്ടായിരിക്കും. കേരള സർവകലാശാല റാങ്ക് ജേതാവായ ഗീതു അനിലിനെ യോഗത്തിൽ അനുമോദിക്കും.