zz
യൂണിയൻ കൗൺസിലറും യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി. അമ്പാടി മെഗാ ഇവന്റ് ജേതാക്കളെ അനുമോദിക്കുന്നു

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പിറവന്തൂർ 3623-ാം നമ്പർ ശാഖയിലെ വയൽവാരം കുടുംബയോഗവും ഏകാത്മകം മെഗാഇവന്റിൽ പങ്കെടുത്തവർക്കുള്ള അനുമോദനവും പിറവന്തൂർ നെടിയവിള വീട്ടിൽ ശ്രീകുമാറിന്റെ വസതിയിൽ നടന്നു. കുടുംബയോഗം കമ്മിറ്റി അംഗം സുജീന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലറും യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി. ആമ്പാടി മുഖ്യപ്രഭാഷണവും അനുമോദനവും നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എസ്. സുഭാഷ്, സെക്രട്ടറി വി. ജയകുമാർ, വനിതാസംഘം യൂണിയൻ കൗൺസിലറും ശാഖാ വനിതാസംഘം സെക്രട്ടറിയുമായ സുജ അജയൻ, വശാഖാ പ്രസിഡന്റ് ഡോ. ഉഷ ജയകുമാർ എന്നിവർ സംസാരിച്ചു. ഏകാത്മകം ഇവന്റിൽ പങ്കെടുത്ത സുബി വിനോദ്, രജിത ശൈലേഷ്, ലക്ഷ്മി, അവന്തിക എന്നിവർ അനുമോദനം ഏറ്റുവാങ്ങി. കൺവീനർ സിന്ധു വസന്തൻ സ്വാഗതവും വനിതാസംഘം കമ്മിറ്റി അംഗം ലീല സതീശൻ നന്ദിയും പറഞ്ഞു.