കൊല്ലം : ചാത്തന്നൂർ ശ്രീനികേതൻ സെൻട്രൽ സ്കൂളിന്റെ 29-ാം വാർഷികാഘോഷം ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ജില്ലാ പ്രസിഡന്റും ഗവ. പ്ലീഡറുമായ അഡ്വ. ജി. വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. ഇന്ദിരാഗാന്ധി യൂണിവേഴ്‌സിറ്റി (ഇഗ്നോ ) ചാത്തന്നൂർ സ്റ്റഡീ സെന്റർ കോ ഓർഡിനേറ്റർ പ്രൊഫ. ഡോ. പി. ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി. ഗിരികുമാർ,ദേശീയ അവാർഡ് ജേതാവ് ഡോ. എൽ. രവീന്ദ്രൻ, പി.ടി.എ പ്രസിഡന്റ് ജെ. അശ്വതി, സൂര്യ എസ്. പിള്ള , ശ്രീകല എന്നിവർ സംസാരിച്ചു. തുടർന്ന് രാകേഷ് രവി മെമ്മോറിയൽ എച്ച്.എസ്.എസ്, ശ്രീനികേതൻ സെൻട്രൽ സ്കൂൾ എന്നിവയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.