local

അഞ്ചാലുംമൂട് : ആറുവയസുകാരനെ കുരീപ്പുഴ സ്വദേശിയായ അമ്മ ചട്ടുകം വച്ച് പൊള്ളിച്ചു. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടത് സ്കൂളിലെ അദ്ധ്യാപകരാണ്. കുട്ടിയോട് വിവരം ചോദിച്ചപ്പോഴാണ് പൊള്ളലേൽപ്പിച്ചത് അമ്മയാണെന്ന് വെളിപ്പെട്ടത്. സ്കൂൾ അധികൃതർ അറിയിച്ചതനുസരിച്ച് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയെ കൊല്ലത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.