കൊല്ലം : ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ആരാണ് ഇന്ത്യക്കാർ എന്ന പ്രമേയവുമായി പര്യടനം നടത്തുന്ന ശാസ്ത്ര കലാജാഥയ്ക്ക് മയ്യനാട് ധവളക്കുഴിഐക്യ ജനാധിപത്യ സാംസ്കാരിക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഗ്രന്ഥശാലാ പ്രസിഡന്റ് കെ. നജിമുദ്ദീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ സംരക്ഷണ കാമ്പയിൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. പരിഷത് കേന്ദ്ര നിർവാഹക സമിതി അംഗം ജി. രാജശേഖരൻ, മുൻ സംസ്ഥാന സെക്രട്ടറി പി. രാജേന്ദ്രൻ, ഷൈലജ, ഹുമാം റഷീദ്, ലീലാവതി ടീച്ചർ, ഡി. സ്റ്റാലിൻ കുമാർ എന്നിവർ സംസാരിച്ചു. പരിഷത് മേഖലാ സെക്രട്ടറി മധുസൂദനൻ സ്വാഗതവും അഖിലേഷ് നന്ദിയും പറഞ്ഞു. തുടർന്നു കലാജാഥ ടീം നാടകം അവതരിപ്പിച്ചു.