retnammayamma-64

അഞ്ചാലുംമൂട്: വീട്ടുസാധനങ്ങൾ വാങ്ങാൻ ചന്തയിലേക്ക് പോയ വീട്ടമ്മ ബൈക്ക് ഇടിച്ചുമരിച്ചു. കാഞ്ഞിരംകുഴി പൂമംഗലത്ത് കിഴക്കതിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ രത്നമ്മഅമ്മയാണ് (64) മരിച്ചത്.

ഇന്നലെ രാവിലെ 9.30ന് കാഞ്ഞിരംകുഴി ചന്തയ്ക്ക് സമീപത്തുവച്ച് പെരുമൺ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി ഓടിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. മേവറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ: അനിൽകുമാർ, അനിതകുമാരി. മരുമക്കൾ : സലീല, രാജേന്ദ്രൻപിള്ള.